ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ കരട് വിഞ്ജാപനത്തിന് അംഗീകാരം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്.
കേരളത്തിലേയും കര്‍ണാടകയിലേയും ജനവാസ കേന്ദ്രങ്ങള്‍ ഇ.എഫ്.എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കും. കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതിയില്ല.
പ്രളയപശ്ചാത്തലത്തില്‍ അനുമതി തേടിയിട്ടുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നാണ് തീരുമാനം. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കേരളത്തില്‍ നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാനും കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കാന്‍ കഴിയില്ലെന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.