| Thursday, 27th September 2018, 6:09 pm

പ്രളയക്കെടുതി: ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജുമായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഉപജീവന മാര്‍ഗം നഷ്ടമായവരെ കരകയറ്റാന്‍ പ്രത്യേക പാക്കേജ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടാതെ പ്രളയമേഖലയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്നുമാസത്തേക്ക് പ്രത്യേക കിറ്റ് നല്‍കും.മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി തീരുമാനങ്ങള്‍ അറിയിച്ചത്.

മാത്രമല്ല പ്രളയാനന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ വിലയിരുത്തല്‍ മന്ത്രിസഭാ ഉപസമിതി നടത്തിയതായും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടന്നുവരുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ജി.എസ്.ടി.യോഗം നാളെ; കേരളത്തിന്‌റെ ആവശ്യങ്ങള്‍ പരിഗണിക്കും

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അതിനായി മേല്‍നോട്ട സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.മേല്‍നോട്ടച്ചുമതല പൂര്‍ണമായും ചീഫ് സെക്രട്ടറിക്കായിരിക്കും.

ബ്രൂവറി അഴിമതിയാരോപണത്തില്‍ കാശ് വാങ്ങി പോക്കറ്റിലിടുന്ന ശീലം ഞങ്ങള്‍ക്കില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.ഫിലിംഫെസ്റ്റിവലിന്‌റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more