| Friday, 24th August 2018, 9:14 pm

ഞങ്ങള്‍ ഉറപ്പിച്ചിരുന്നു, കേരളത്തിന് വേണ്ടി ഇവിടെ നിന്ന് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു, കേരളത്തിന് വേണ്ടി ജനിച്ചു വളര്‍ന്ന നാടിനു വേണ്ടി ഇവിടെ നിന്ന് എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന്.  ഇവിടെയുള്ള സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ഒരു കളക്ഷന്‍ നടത്തുക. അതുകൊണ്ടു കുറച്ചു സാധനങ്ങള്‍ വാങ്ങി നാട്ടിലേക്കു അയക്കുക. അതായിരുന്നു ആദ്യത്തെ ഒരു ആശയം.

പക്ഷെ പിന്നീട് കാര്യങ്ങള്‍ അകെ മാറി മറിഞ്ഞു. ഞങ്ങളുടെ ശക്തി പതുക്കെ ഞങ്ങള്‍ തന്നെ തിരിച്ചറിയുകയായിരുന്നു. അവസരത്തിനൊത്തുയര്‍ന്നു ഓരൊ മലയാളിയും ഇവിടെ ഐയ്മ്‌സില്‍. ഒപ്പം കൂടെ നിന്നു ഓരോരുത്തരും. നഴ്‌സസ് യൂണിയന്‍ അതിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക എന്ന ഉത്തരവാദിത്വവും ഞങ്ങളിലേക്ക് വന്നു ചേര്‍ന്നു. ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് കോര്‍ഡിനേറ്റു ചെയ്യാന്‍ സുഹൃത്തുക്കളും. പിന്നീട് എല്ലാം ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്യാം എന്ന തീരുമാനത്തിലേക്ക് കാര്യങ്ങള്‍ വന്നു.

മാധ്യമങ്ങളില്‍ കാര്യങ്ങള്‍ ചെന്ന് വിശദീകരിക്കാന്‍ എനിക്ക് അവസരം തന്നു. ആ ഇത്തരവാദിത്വത്തെ ഞാന്‍ നല്ല രീതിയില്‍ നിറവേറ്റി. കേരളത്തിന് വേണ്ടി ദേശീയ മാധ്യമങ്ങളില്‍ ചെന്ന് കാര്യങ്ങള്‍ അതിന്റെ ശെരിയായ മാഗ്‌നിറ്യൂടില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. അത് ഞങ്ങളുടെ കളക്ഷന്‍ സെന്ററിയിലേക്കു സഹായങ്ങള്‍ പ്രവഹിക്കുന്നതിനു സഹായകരയാമായി.


Read Also : ഉത്തരാഖണ്ഡിനെ കേരളം സഹായിച്ചില്ലെന്ന കെ.സുരേന്ദ്രന്റെ വാദം തെറ്റ്; വിക്കീപീഡിയ എഡിറ്റ് ചെയ്തു: നാണംകെട്ട് സുരേന്ദ്രന്‍


ഞങ്ങളോടൊപ്പം ചേരാന്‍ വലിയ ഒരു കൂട്ടം ആളുകള്‍ തയ്യാറായി. ആദ്യം ജെ.എന്‍.യൂ വിദ്യാര്‍ത്ഥികളും ഡല്‍ഹി ഐയിംസ് റസിഡന്റ് ഡോക്ടര്‍സ് അസോസിയേഷനും സ്റ്റുഡന്റസ് യൂണിയനും നമ്മളോടൊപ്പം ചേര്‍ന്നു. പിന്നീട് എയിംസിലെ നഴ്‌സിങ്വിദ്യാര്ഥികളും പല ക്ലബ്ബ്കളും മഞ്ഞപ്പട ഉള്‍പ്പെടെ കൂടെ ചേര്‍ന്നു. പല ക്ലബ്ബുകളും പള്ളികളും അവിടുത്തെ വൈദികന്മാരും ശ്രീ നാരായണ പ്രസ്ഥനങ്ങളും ജാതി മത വ്യത്യാസമില്ലാതെ ഒരുമിച്ചു നിന്നു.

സഹായിക്കാനായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളും ജെ.എന്‍.യുവിലെ അധ്യാപകരും എല്ലാവരും സഹായത്തിനായി എത്തി. എല്ലാ സൗകര്യങ്ങളും സഹായങ്ങളും എയിംസിലെ അധികൃതരും ഞങ്ങളെ പിന്തുണച്ചു. പേരറിയാത്ത ആയിരക്കണക്കിന് ആളുകള്‍ സംഘടനകള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, വ്യക്തികള്‍, ദല്‍ഹിയിലെ ilbs ,RML ,ലേഡി ഹാര്‍ഡിങ്, ലോകനായക്,എയിംസ് ജജ്ജാര്‍ (എഴുതാന്‍ മറന്നു പോയ മറ്റു ആളുകള്‍ )എല്ലാവരും സഹായഹസ്തവുമായി വന്നു. എല്ലാവരോടും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി അറിയിക്കുന്നു.

സാധനങ്ങളുടെ ലിസ്റ്റ് രാവിലെ തന്നെ എത്തിച്ചുതരുന്നതില്‍ ഞങ്ങളെ സഹായിച്ച ഉദ്യോഗസ്ഥര്‍, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍, ഡോ.ശക്കീല്‍ സര്‍, അരുണ്‍ സര്‍ ആനന്ദ് സര്‍, ബിനോയ് സര്‍, മേഘ മാഡം എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. സാധങ്ങള്‍ കൊണ്ടുപോകാന്‍ സഹായിച്ച സി.ആര്‍.പി.എഫ്, ഐ.ടി.ബി.പി സൈനികര്‍ പേരറിയാത്ത മറ്റു സൈനികര്‍ എല്ലാവര്ക്കും നന്ദി .ആരെയെന്ക്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ മനപ്പൂര്‍വ്വമല്ല പക്ഷെ മനസ്സിന്റെ അടിത്തട്ടില്‍ നിങ്ങളോടുള്ള സ്‌നേഹം ഞങ്ങള്‍ക്കുണ്ട്.


Read Also : യു.എ.ഇയുടെ സഹായത്തില്‍ അവ്യക്തതയില്ല; സഹായം വേണോ വേണ്ടയോ എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കണം: മുഖ്യമന്ത്രി


ഒന്ന് മാത്രം പറയുന്നു നിങ്ങള്‍ എല്ലാവരും കൈ കോര്‍ത്തതുകൊണ്ടാണ് ഇത് സാധ്യമായത്. പേരെടുത്തു പറയാനാണെങ്കില്‍ ഒരു 1000 പേരെങ്കിലുമുണ്ട് എന്നത് കൊണ്ട് അതിനു മുതിരുന്നില്ല. പക്ഷെ തോളോട് തോള്‍ചേര്‍ന്ന് ഒന്ന് മാത്രം പറയുന്നു എയിംസ് സ്റ്റുഡന്റസ് യൂണിയന്‍ കുട്ടികള്‍ അവര്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്നു ഞങ്ങളുടെ കൂടെ ഉറക്കം പോലും ഉപേക്ഷിച്ചു. അവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു അജ്മല്‍, ആനന്ദ് അങ്ങനെ 100 കണക്കിന് വിദ്യാര്‍ത്ഥികള്‍ .ജെ.എന്‍.യു സൂരജ് ,അരുണ്‍,വിഷുപ്രസാദ്, അപരാജിത അങ്ങനെ കുറേ വിദ്യാര്‍ത്ഥികള്‍, നയീം, ശിദീഷ് ഇവര്‍ക്കൊക്കെ നന്ദി പറയുന്നു,നമ്മളുടെ കൂട്ടായ്മായാണ് ഇത് സാധ്യമാക്കിയത്.

അവശ്യ സാധനകളുടെ ഡെയ്‌ലി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിലും കൃത്യമായ വാര്‍ത്തകള്‍ നല്‍കിയ മിററാര്‍ നൗ, ടയിംസ് നൗ, രാജ്യ സഭ ടീവി, ന്യൂസ് നേഷന്‍ ,ഡെക്കാന്‍ ഹെറാള്‍ഡ്, എല്ലാ മലയാളം മാധ്യമങ്ങളും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. എയിംസിലെ നഴ്‌സുമാര്‍ അവരെ എത്ര പറഞ്ഞാലും എന്ത് പറഞ്ഞാലും മതിയാവില്ല. യൂണിയന്‍ ഒരു കാള്‍ ചെയ്തപ്പോഴേ ഇതിനു നേതൃത്വം നയിച്ചതും നിങ്ങള്‍ ഓരോരുത്തരുമാണ്. അതെ നമ്മള്‍ അത് ചെയ്തിരിക്കുന്നു. കേരളത്തിന് വേണ്ടി ദല്‍ഹിയില്‍ നിന്ന് 1 % എങ്കിലും ചെയ്യാന്‍ പറ്റി എന്ന സമാധാനം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ട്. നന്ദി….

15 സി.ആര്‍.പി.എഫ് ട്രക്ക് അവശ്യ സാധങ്ങളും, മരുന്നുകളും, 20 ടണ്‍ ഭഷ്യവസ്തുക്കളും കേരളത്തിലെത്തിക്കാന്‍ ഈ ചെറിയ ശ്രമം കൊണ്ട് ഞങ്ങള്‍ക്ക് കഴിഞ്ഞു. ഏകദേശം 5 ലക്ഷം സാനിറ്ററി പാടുകളും, 3 ട്രക്ക് അവശ്യ മരുന്നുകളും മാത്രം ശേഖരിക്കാനും അയക്കാനും സാധിച്ചു. ഇനി രണ്ടാം ഘട്ടം ഉണ്ട് ചെയ്യാന്‍. എയിംസില്‍ നിന്നും ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ യൂണിയന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിനു എല്ലാ സര്‍ക്കാരുകളും സഹായം ഉണ്ടാകും എന്നുറപ്പുണ്ട്.

അതുകഴിഞ്ഞു ഒരു മൂന്നാം ഘട്ടം ഉണ്ട്. പിരിച്ച പണം അതു ഞങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം.

We use cookies to give you the best possible experience. Learn more