തിരുവനന്തപുരം: പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അമിക്കസ്‌ക്യൂറി ജേക്കബ് പി. അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പ് നല്‍കാതെയും ഡാമുകള്‍ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണം. ചെളി അടിഞ്ഞുകിടന്നിടത്തു വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യൂണിഫോമില്‍ തകര്‍പ്പന്‍ ഡാന്‍സുമായി വനിതാ പോലീസുകാര്‍: സദസ്സ് ഇളക്കിമറിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയും
ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിനോടു പ്രതികരിക്കാനില്ലെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. അതേസമംയ യു.ഡി.എഫ്. പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞുവെന്നും സര്‍ക്കാരിന്റെ അനാസ്ഥയാണ് സംസ്ഥാനത്തു ദുരന്തം വിതച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചെന്ന് ആരോപിക്കുന്ന ഒട്ടേറെ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചത്.