കോഴിക്കോട്: സംസ്ഥാനത്ത് മഴയില്‍ കെടുതി തുടരുന്നതിനിടെ സംസ്ഥാനത്തെ 18 തീരദേശ പോലീസ് സ്റ്റേഷനുകളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി 26 സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കി.
ബേക്കല്‍ തീരദേശ പോലീസ് സ്റ്റേഷനില്‍ മൂന്നും പൂവാര്‍, അര്‍ത്തുങ്കല്‍, മനക്കക്കടവ്, ബേപ്പൂര്‍, തലശ്ശേരി, തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷനുകളില്‍ രണ്ടും വിഴിഞ്ഞം, അഞ്ചുതെങ്ങ്, നീണ്ടകര, തോട്ടപ്പള്ളി, ഫോര്‍ട്ട് കൊച്ചി, അഴിക്കോട്, പൊന്നാനി, എലത്തൂര്‍, വടകര, അഴീക്കല്‍, കുമ്പള എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളില്‍ ആണ് സാറ്റ്‌ലെറ്റ ഫോണുകള്‍ ലഭ്യമാക്കിയത്.
വിവിധ സ്ഥലങ്ങളിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ സംവിധാനം വിനിയോഗിക്കാവുന്നതാണെന്ന് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍ പറഞ്ഞു.
സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് വരെയുള്ള കണക്കെടുത്താല്‍ 15748 കുടുംബങ്ങള്‍ ക്യാംപുകളിലെത്തിയിട്ടുണ്ട്. 64013 പേര്‍ ഈ ക്യാംപുകളിലുണ്ട്. മൂന്നു മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്.
ഏഴുപേരെ കാണാതായതായി രിപ്പോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കുണ്ട്. 12 ദേശീയ ദുരന്ത പ്രതികരണാ സേന ടീമുകളെ വിന്യസിക്കും. മലപ്പുറം 2, വയനാട് 3, പത്തനംതിട്ട1, തൃശൂര്‍ 1, കോഴിക്കോട് 1, ഇടുക്കി 1. എന്നിങ്ങനെയാണ്.