ലോക്ക്ഡൗണിന് പിന്നാലെ ട്രോളിങ്ങ് നിരോധനമെത്തും പണിയില്ലാതെ എത്രകാലമിരിക്കും?
രോഷ്‌നി രാജന്‍.എ

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ദുരിതത്തിലാവുകയാണ് കോഴിക്കോട് ബേപ്പൂരിലെ മത്സ്യത്തൊഴിലാളികള്‍. ലോക്ക്ഡൗണ്‍ അവസാനിച്ചാലും പിന്നാലെ ട്രോളിങ്ങ് നിരോധനമെത്തും. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ്ങ് നിരോനം. അതോടുകൂടി മത്സ്യബന്ധനം വീണ്ടും മുടങ്ങും.

എത്രകാലം തൊഴിലില്ലാതെയിരിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. ഇനിയും ബോട്ടുകള്‍ ഇറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ പട്ടിണിയിലാവുമെന്ന് പറയുന്നവരാണ് ഒട്ടുമിക്ക മത്സ്യത്തൊഴിലാളികളും.

ഈ വര്‍ഷത്തെ ട്രോളിങ്ങ് നിരോധനത്തിലെങ്കിലും ഇളവുകള്‍ വരുത്തണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.