മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് 19 വൈറസ് ബാധയില്‍ ചികിത്സയിലാണ്.
രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുവദിക്കൂ. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 22 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍ അറിയിച്ചു