| Thursday, 1st August 2024, 4:05 pm

ആ രക്ഷാകരങ്ങൾ ആർമിയുടേതല്ല; കേരള ഫയർഫോഴ്‌സിന്റെത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുണ്ടക്കൈ: മുണ്ടക്കൈ- ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ കയ്യും മെയ്യും മറന്നുള്ള രക്ഷാപ്രവർത്തനം നടക്കുകയാണ്. നിരവധി പേരെയാണ് രക്ഷാപ്രവർത്തകർ ദുരന്തമുഖത്ത് നിന്നും രക്ഷപെടുത്തിയത്. 5500 പേരെയാണ് ഇത് വരെ രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തർത്തനത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ ഇതിനോടകം കണ്ട് കഴിഞ്ഞു. അതിൽ ഏറ്റവും അധികം ആളുകൾ കണ്ട വീഡിയോയായാണ് ഒരു കുഞ്ഞിനെ രക്ഷിച്ചു കൊണ്ട് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വരുന്നത്. വലിയ രീതിയിലാണ് ഈ വീഡിയോ പ്രചരിച്ചത്.

വീഡിയോക്ക് താഴെ അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ എല്ലാ കമന്റുകളും ഇന്ത്യൻ ആർമിക്ക് അഭിനന്ദനം അർപ്പിച്ചു കൊണ്ടുള്ളതായിരുന്നു. എന്നാൽ ഈ സുരക്ഷാ ഉദ്യോഗസ്ഥൻ ഇന്ത്യൻ ആർമിയുടെ അംഗമായിരുന്നില്ല, മറിച്ച് അദ്ദേഹം കേരള ഫയർഫോഴ്‌സ് ഉദ്യൊഗസ്ഥനായിരുന്നു.

കേരള ഫയർഫോഴ്‌സ് ഇതുവരെ നിരവധി പേരെയാണ് രക്ഷപെടുത്തിയത്. എന്നാൽ അധികമാളുകളും ഇവരെ എൻ.ഡി.ആർ.എഫ് സേനാംഗം എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. വ്യാപകമായി പ്രചരിച്ച വീഡിയോയുടെ യഥാർത്ഥ വസ്തുതയുമായി കേരള ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ തന്നെയാണ് രംഗത്തെത്തിയത്.

തന്റെ പ്രിയപ്പെട്ട സുഹൃത്ത് നിഖിൽ മല്ലിശേരിയാണ് ഈ ഡ്യൂട്ടി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും തങ്ങൾ ചെയ്യുന്ന വർക്ക് എൻ.ഡി.ആർ.എഫ്, ഇന്ത്യൻ ആർമി എന്ന നിലക്കാണ് ആളുകൾ കാണുന്നതെന്നും, എന്നാൽ കേരള ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും നിരവധി ഓപ്പറേഷൻസ് നടത്തുന്നുണ്ടെന്നും അതിനൊക്കെ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റിന് വേണ്ടിയല്ലെങ്കിലും അഭിനന്ദനം അർഹരായവരിലേക്ക് തന്നെ എത്തിച്ചേരണമെന്നുമുള്ള ഉദേശത്തോടെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: kerala fire and rescue officer said about the fact behind the video; wayanad land slide

We use cookies to give you the best possible experience. Learn more