| Saturday, 4th April 2020, 6:04 pm

മലയാള സിനിമയിലെ ഈ നിര്‍മ്മാതാക്കളും തിരക്കിലാണ്; 3000 പേര്‍ക്ക് ഭക്ഷണം നല്‍കി ആന്റോ ജോസഫും ബാദുഷയും മഹാ സുബൈറും സംഘവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ത്തിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ ലോക്ഡൗണ്‍ കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന വാശിയിലാണ് കേരളത്തിലെ യുവജന സംഘടനകളും പാര്‍ട്ടികളും മറ്റും. അവരോടൊപ്പം തന്നെ മലയാള സിനിമയിലെ ഒരു കൂട്ടം നിര്‍മ്മാതാക്കളും ഉണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാ സുബൈര്‍, ആന്റോ ജോസഫ്, ജോജു ജോര്‍ജ്. ആഷിഖ് ഉസ്മാന്‍, ബാദുഷ, ഇച്ചായിസ് എന്നീ പ്രമുഖ നിര്‍മ്മാതാക്കളെല്ലാം തന്നെ കൊച്ചി പുതിയ റോഡിലെ വീനസ സമുച്ചയത്തിലാണ് കമ്മ്യൂണിറ്റി കിച്ചന്‍ ഒരുക്കിയത്. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവുമാണ് നല്‍കുന്നത്.

300 പൊതികള്‍ തയ്യാറാക്കിയാണ് തുടങ്ങിയത്. ആഴ്ചയില്‍ 1500 പൊതികള്‍ എന്ന തരത്തിലേക്ക് അത് മാറി ഇപ്പോള്‍ 3000 വരെയായി. വീനസ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭക്ഷണം തയ്യാറാക്കുന്നതിന് നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് ബാദുഷ പറഞ്ഞു.

മേയര്‍ സൗമിനി ജയിനും സംവിധായകരായ സച്ചിയും മേജര്‍ രവിയും കിച്ചന്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more