തിരുവന്തപുരം: സംസ്ഥാനം കടമെടുത്ത് ചിലവ് നടത്തേണ്ട അവസ്ഥയിലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അസ്ഥിരതയാണെന്നും 2011-12 സാമ്പത്തികവര്‍ഷത്തില്‍ റവന്യൂകമ്മിയും, ധനകമ്മിയും കൂടിയതായും സി.എ.ജി കണ്ടെത്തി.[]
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 12,815 കോടിയും, റവന്യുകമ്മി 8,035 രൂപയും കൂടി.
കഴിഞ്ഞ വര്‍ഷം മാത്രം 8880 കോടി രൂപയാണ് കേരളം വായ്പ്പ എടുത്തത്. എന്നാല്‍ ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ നിത്യചെലവിന് ഉപയോഗിച്ചെന്നും സി.എ.ജി കുറ്റപ്പെടുത്തി.
കെ.എസ്.ഇ.ബി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗം സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് ഭാഗങ്ങളായി കെ.എസ്.ഇ.ബി വിഭജിക്കണമെന്നാണ് സി.എ.ജി പറയുന്നത്.
കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി എന്നിവ ഉള്‍പ്പെടെയുള്ള 29 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. സംസ്ഥാനത്ത് മൊത്തം 76 പൊതുമേഖലാ സ്ഥാപനങ്ങളുള്ളതില്‍ 44 എണ്ണം മാത്രമാണ് ലാഭത്തില്‍ ഉള്ളത്.
നിത്യചെലവിന് പണമില്ലാതെയാണ് കേരളം മുന്നോട്ട് പോകുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തുക പോലും മാറ്റിവെക്കാനില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും സി.എ.ജി കണ്ടെത്തിയിരിക്കുന്നു.