| Saturday, 29th May 2021, 1:13 pm

ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്. ഉന്നതതലയോഗത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 9 വരെ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അന്തിമ തീരുമാനം കൊവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കും.

മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കുറവുണ്ടാകുന്നത് വരെ കര്‍ശന നിയന്ത്രണം തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം ലോക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ നിലവില്‍ വരുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകള്‍.

മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കണ്ണടക്കടകള്‍, ഗ്യാസ് സര്‍വീസ് സെന്ററുകള്‍ എന്നിവയും കൃത്രിമ അവയവങ്ങള്‍ വില്‍ക്കുന്ന കടകളും ചൊവ്വയും ശനിയും തുറക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Kerala Extended Lockdown June 9 Covid 19

Latest Stories

We use cookies to give you the best possible experience. Learn more