തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. എഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. വരുന്ന മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്ന മുന്നറിയിപ്പുണ്ട്. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് സൂചന.
ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും നാൽപതും കിലോമീറ്റർവരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്. കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ചചെയ്യാൻ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മലേയാര മേഖലകളിലും ജാഗ്രത നിർദേശം തുടരുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക