കോഴിക്കോട്: കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ റൗണ്ടിലെത്തി. അയല്‍സംസ്ഥാനമായ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലേക്ക് കടന്നത്.
ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് കേരളം തമിഴ്‌നാടിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ നില: (25-22, 30-28, 25-22). നാളെ നടക്കാനിരിക്കുന്ന ഫൈനലില്‍ റെയില്‍വേസിനെയാണ് കേരളം നേരിടുക.
നേരത്തെ തമിഴ്‌നാട് വനിതാ വോളിബോള്‍ ടീമിനെ തോല്‍പ്പിച്ച കേരള വനിതാ ടീമും റെയില്‍വേസിനെ തന്നെയാണ് ഫൈനലില്‍ നേരിടുന്നത്.
ആദ്യ സെറ്റ് സ്വന്തമാക്കിയ കേരളത്തിന് രണ്ടാം സെറ്റില്‍ തമിഴ്‌നാട് വലിയ ഭീഷണി ഉയര്‍ത്തി. എങ്കിലും തമിഴ്‌നാട് വെല്ലുവിളിയെ അതിജീവിച്ച കേരളം ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.