| Wednesday, 3rd June 2020, 4:38 pm

ഈ മനുഷ്യര്‍ക്ക് ഹൃദയമില്ലേ? ആനയുടെ ദാരുണാന്ത്യത്തില്‍ ബോളിവുഡില്‍ നിന്ന് വന്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൈനാപ്പിളില്‍ സ്‌ഫോടക വസ്തു വെച്ച് കഴിക്കാന്‍ നല്‍കിയതു മൂലം ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍.

ആലിയ ഭട്ട്, അനുഷ്‌ക, ശര്‍മ, ശ്രദ്ധ കപൂര്‍, രണ്‍ദീപ് ഹൂഡ, ദിഷ പടാണി തുടങ്ങിയവരാണ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചത്. എങ്ങനെയാണ് ഇത്തരത്തില്‍ സംഭവിക്കുക എന്നും മനുഷ്യര്‍ക്ക് ഹൃദയമില്ലേ എന്നുമാണ് ശ്രദ്ധ ട്വിറ്ററിലൂടെ ചോദിച്ചത്. ഒപ്പം കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് അനുഷ്‌ക ശര്‍മ പ്രതികരിച്ചത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതക്കെതിരെ കടുത്ത നിയമവ്യവസ്ഥകള്‍ വേണമെന്നാണ് അനുഷ്‌ക ശര്‍മ പറഞ്ഞത്.

നടന്‍ രണ്‍ദീപ് ഹൂഡ പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും
കേന്ദ്ര പരിസ്ഥിതി പ്രകാശ് ജാവദേക്കറോടും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ആനയുടെ ദാരുണാന്ത്യം ഹൃദയഭേദകമാണെന്നാണ് ആലിയ ഭട്ട് പ്രതികരിച്ചത്. ഒപ്പം നടി ദിഷ പടാണിയും ആനയുടെ ഒരു കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ  വെള്ളിയാറിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ഗര്‍ഭിണിയായ ആന ചരിഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more