| Friday, 17th April 2020, 12:06 pm

ആനയെ വളര്‍ത്തുമൃഗങ്ങളില്‍ ഉള്‍പ്പെടുത്തി; കൊവിഡ് കാലത്ത് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിന് 5 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ആനകളെ വളര്‍ത്തുമൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പരിപാലനത്തിനായി മൃഗസംരക്ഷണവകുപ്പിന് 5 കോടി രൂപ അനുവദിച്ചു. ദുരന്തനിവരാണ വകുപ്പാണ് പണം അനുവദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആനലോബികളെ സഹായിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഇതിനോടകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ലോക്ക് ഡൗണ്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയിലാണ് സര്‍ക്കാര്‍ ഉത്തരവ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൃഗസരംക്ഷണവകുപ്പ് കൃത്യമായ കണക്കെടുപ്പ് നടത്തി ഏറ്റവും ആവശ്യമെന്ന് കാണുന്നവയ്ക്ക് മാത്രമായി ഈ തുക വിനിയോഗിച്ച് തീറ്റ വാങ്ങി നല്‍കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more