| Sunday, 2nd May 2021, 12:47 pm

ബാലുശ്ശേരിയില്‍ ധര്‍മജന്‍ തോറ്റു; മണ്ഡലം നിലനിര്‍ത്തി എല്‍.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ എസ്.എഫ്.ഐയുടെ അമരക്കാരന്‍ സച്ചിന്‍ ദേവിന് മിന്നും ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു കൊണ്ടാണ് സച്ചിന്‍ ദേവ് വിജയിച്ചത്.

20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്.

കടുത്ത മത്സരം നടന്ന മണ്ഡലമായിരുന്നു ബാലുശ്ശേരി. എല്‍.ഡി.എഫിന്റെ പുരുഷന്‍ കടലുണ്ടി രണ്ട് ടേം പൂര്‍ത്തിയാക്കിയ മണ്ഡലം കൂടിയാണിത്.

തിരുവമ്പാടി മണ്ഡലത്തിലും പേരാമ്പ്ര മണ്ഡലത്തിലും എല്‍.ഡി.എഫ് തന്നെയാണ് വിജയിച്ചിരിക്കുന്നത്. തിരുവമ്പാടിയില്‍ വിജയിച്ച ലിന്റോ ജോസഫും എസ്.എഫ്.ഐ നേതാവാണ്.

ഉടുമ്പന്‍ ചോലയില്‍ എം. എം മണിയും വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

നിലവില്‍ 94 സീറ്റുകള്‍ക്കാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. 44 സീറ്റുകള്‍ക്ക് യു.ഡി.എഫും എന്‍.ഡി.എ രണ്ട് സീറ്റുകള്‍ക്കുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala election result; Sachin Dev won at Balussery constituency

Latest Stories

We use cookies to give you the best possible experience. Learn more