| Sunday, 2nd May 2021, 8:32 am

വടകരയില്‍ കെ.കെ രമയ്ക്ക് ലീഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്ക് ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ നൂറിലേറെ വോട്ടുകള്‍ക്കാണ് രമ ലീഡ് ചെയ്യുന്നത്.

മനയത്ത് ചന്ദ്രനാണ് വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ.

കോഴിക്കോട് നോര്‍ത്ത്, ഉടുമ്പന്‍ചോല, വട്ടിയൂര്‍ക്കാവ്, പാല, ആറ്റിങ്ങല്‍, വൈക്കം, നേമം, കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളില്‍ എല്‍.ഡി.എഫാണ് പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.

കരുനാഗപ്പള്ളി, ചവറ, മഞ്ചേശ്വരം, കോവളം എന്നിവിടങ്ങളില്‍ യു.ഡി.എഫാണ് മുന്നില്‍.

ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍.ഡി.എഫ് 59 സീറ്റിലും യു.ഡി.എഫ് 42 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Election Result Live KK Rama Lead RMPI

We use cookies to give you the best possible experience. Learn more