കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ്
Kerala Election 2021
കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 8:05 am

കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ്. മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൗണ്ടിംഗ് സെന്ററിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍/ആര്‍.എ.ടി ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ഫലമോ, രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറാന്‍ അനുവദിക്കില്ല.

കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണെങ്കില്‍ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അവസരമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് വോട്ടെണ്ണലിന് അല്‍പസമയം മാത്രമാണുള്ളത്. രാവിലെ എട്ടരയോടെ ആദ്യഫലസൂചനകള്‍ വന്നുതുടങ്ങും.

എട്ടുമണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി 4000 മുതല്‍ 5000 വരെ തപാല്‍ വോട്ടുകളുണ്ട്.

ഇവയെണ്ണാന്‍ അഞ്ച് മുതല്‍ എട്ട് വരെ മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും.

15-ാം നിയമസഭയിലേക്ക് 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്.

കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സംസ്ഥാനത്ത് വിജയാഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Election Result Live Calicut South Couning Agents Covid