| Thursday, 29th April 2021, 10:20 pm

കേരളത്തില്‍ എല്‍.ഡി.എഫ് തുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; 72 മുതല്‍ സീറ്റുകള്‍ പ്രവചിച്ച് റിപ്പബ്ലിക്ക് ടി.വിയും എന്‍.ഡി.ടിവിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 72 സീറ്റുകള്‍ മുതല്‍ മുകളിലേക്ക് നേടി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ പറയുന്നത്.

റിപ്പബ്ലിക് ടി.വി -സി.എന്‍.എക്സ് സര്‍വേ പ്രകാരം എല്‍.ഡി.എഫ് 72 മുതല്‍ 82 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 58 മുതല്‍ 64 സീറ്റുകളും എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് മുതല്‍ 5 സീറ്റ് വരെയുമാണ് പ്രവചനം.

എന്‍.ഡി.ടി.വി പുറത്തുവിട്ട സര്‍വേ പ്രകാരം എല്‍.ഡി.എഫ് 85 സീറ്റുകള്‍ വരെ നേടാമെന്നാണ് പ്രവചനം. യു.ഡി.എഫ് 53 സീറ്റുകളിലും എന്‍.ഡി.എ 2 സീറ്റുകളിലും വിജയിക്കുമെന്നും എന്‍.ഡി.ടി.വി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

സി.എന്‍.എന്‍-ന്യൂസ് -18 സര്‍വേ പ്രകാരം എല്‍.ഡി.എഫിന് 72 മുതല്‍ 80 വരെയുള്ള സീറ്റുകളാണ് പ്രവചിക്കുന്നത്. യു.ഡി.എഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെയും എന്‍.ഡി.എയ്ക്ക് ഒന്ന് മുതല്‍ 5 സീറ്റുകള്‍വരെയും ലഭിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

എ.ബി.പി-സി വോട്ടര്‍ സര്‍വേയില്‍ എല്‍.ഡി.എഫ് 71 മുതല്‍ 77 വരെ സീറ്റും യു.ഡി.എഫ് 62 മുതല്‍ 68 വരെയും എന്‍.ഡി.എ 2 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ഇന്ത്യാ ടുഡെയുടെ പ്രവചന പ്രകാരം കേരളത്തില്‍ ഇടത് തരംഗം ഉണ്ടാവുമെന്നാണ് പ്രവചനം. 104 മുതല്‍ 120 സീറ്റുകള്‍ വരെ എല്‍.ഡി.എഫ് നേടുമെന്നാണ് പ്രവചനം.

യു.ഡി.എഫ് 20 മുതല്‍ 36 സീറ്റുകള്‍ ആയിരിക്കും നേടുകയെന്നും പ്രവചനത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election Exit polls suggest LDF rule in Kerala; Republic TV, NDTV, ABP, NEWS 18

Latest Stories

We use cookies to give you the best possible experience. Learn more