| Sunday, 2nd May 2021, 3:28 pm

ഉമ്മന്‍ ചാണ്ടിയ്ക്ക് ജയം; കുത്തനെ ഇടിഞ്ഞ് ഭൂരിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി വിജയമുറപ്പിച്ചു. 8504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.

കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 2016 ല്‍ 27092 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിയ്ക്കുണ്ടായിരുന്നത്. ജെയ്ക് സി തോമസ് ആയിരുന്നു പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലസൂചനകള്‍. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 100 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.

40 സീറ്റില്‍ യു.ഡി.എഫും ഒരു സീറ്റും ലഭിക്കാതെ എന്‍.ഡി.എയുമാണ് നിലവിലെ ഫലം. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍.ഡി.എഫിന്റെ ലീഡ് നില.

കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫ് കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Ummen Chandi Wins Puthupally

We use cookies to give you the best possible experience. Learn more