| Monday, 3rd May 2021, 8:35 am

എന്‍.എസ്.എസില്‍ മാത്രം അഭയം കണ്ടതാണ് കോണ്‍ഗ്രസിനേറ്റ തിരിച്ചടിയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജിലിന്റെ പ്രതികരണം.

‘മതന്യൂനപക്ഷ വിഭാഗങ്ങള്‍  എന്തുകൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല,’ റിജില്‍ ഫേസ്ബുക്കിലെഴുതി.

എന്‍.എസ്.എസില്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിയുടെ മറ്റൊരു പ്രധാന കാരണമെന്നും റിജില്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍.എസ്.എസ് പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലേയും പരാജയത്തിലേക്കാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മതന്യൂനപക്ഷ വിഭാഗങ്ങള്‍എന്തു കൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു ? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല. BJP ക്കും CPM നും എതിരെ ഒരു പോലെ ദ്വിമുഖ പ്രചരണം നടത്തുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. ഉപ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും NSS പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലെയും പരാജയത്തിലേക്കാണ് എത്തിയത്.

ഒരിക്കല്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നവനെ വീണ്ടും ശിക്ഷിക്കാന്‍ കഴിയില്ല.

ശബരിമലയില്‍ പറ്റിയത് അതാണ്. പരാജയത്തിന് പലകാരണങ്ങളും ഉണ്ട്.

അതില്‍ ഒന്ന് NSS ല്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rijil Makkutty Facebook Post About Defeat Of UDF

We use cookies to give you the best possible experience. Learn more