|

സ്ഥാനാര്‍ത്ഥിയില്ല; ഗുരുവായൂരില്‍ ഡി.എസ്.ജെ.പിയെ പിന്തുണയ്ക്കാന്‍ പദ്ധതിയുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ സ്ഥാനാര്‍ത്ഥിക്കായി ബി.ജെ.പിയുടെ നെട്ടോട്ടം. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ എന്‍.ഡി.എയുടെ ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ രാജ്യം മുഴുവന്‍ ശ്രദ്ധിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍.

സ്ഥാനാര്‍ത്ഥി പട്ടിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടും രക്ഷയില്ലാതായതോടെയാണ് പുതിയ നീക്കത്തിന് ബി.ജെ.പിയും എന്‍.ഡി.എയും ശ്രമിക്കുന്നത്.

‘ദാരിദ്ര്യത്തിന് ജാതിയില്ല’ എന്ന മുദ്രാവാക്യവുമായി മണ്ഡലത്തില്‍ മത്സരിക്കുന്ന ഡി.എസ്.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ട്രഷറര്‍ ദിലീപ് നായര്‍ തന്നെയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.

നേരത്തെ എന്‍.ഡി.എ സഖ്യ കക്ഷിയാവാന്‍ ഡി.എസ്.ജെ.പി ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സമ്മതമാണെന്ന് ഡി.എസ്.ജെ.പി എന്‍.ഡി.എയെ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 No candidate for NDA; BJP plans to support DSJP in Guruvayur