| Wednesday, 10th March 2021, 10:42 am

വി.ഡി സതീശനെതിരെ എന്‍.എം പിയേഴ്‌സണ്‍ ?; പറവൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രാദേശിക സി.പി.ഐ നേതൃത്വം സമീപിച്ചെന്ന് പിയേഴ്‌സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: രാഷ്ട്രീയ നിരീക്ഷകന്‍ എന്‍.എം പിയേഴ്‌സണെ പറവൂരില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയേക്കും.  സ്ഥാനാര്‍ത്ഥിയാക്കുന്നതിനായി പ്രാദേശിക നേതൃത്വം സമീപിച്ചിരുന്നെന്ന് എന്‍.എം പിയേഴ്‌സണ്‍ സ്ഥിരീകരിച്ചു.

എന്നാല്‍ സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മല്‍സരിക്കണമെന്ന് എസ്. ശര്‍മ ഉള്‍പ്പെടെ തന്നോട് പറഞ്ഞെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എം നേതൃത്വത്തിനും പീയേഴ്‌സണ്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല.

വി.ഡി സതീശനാണ് നിലവില്‍ പറവൂരിലെ എം.എല്‍.എ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ സതീശന്‍ കഴിഞ്ഞ ദിവസം പറവൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.

വടക്കന്‍ പറവൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ നിന്നാണ് വോട്ട് തേടി മണ്ഡലത്തിലെ യാത്രക്ക് വി.ഡി. സതീശന്‍ തുടക്കമിട്ടത്്. 2001 മുതല്‍ വി.ഡി സതീശന്‍ ആണ് പറവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

അതേസമയം ഇത്തവണ പറവൂര്‍ തിരിച്ചു പിടിക്കാണമെന്നാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. സതീശനെ തോല്‍പിക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.ഐയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കുന്നതടക്കമുള്ള ആലോചനകള്‍ നേരത്തെ സി.പി.ഐ.എം നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021  N M Pearson against VD Satheesan ?; Pearson said the local CPI leadership had approached him to contest in Paravur

We use cookies to give you the best possible experience. Learn more