കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. ഇതോടെ ലീഗ് 27 സീറ്റുകളില്‍ മത്സരിക്കും.നേരത്തെ 24 സീറ്റുകളായിരുന്നു ലീഗിന് നല്‍കിയിരുന്നത്.
എന്നാല്‍ പി.ജെ. ജോസഫുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെയും മണ്ഡലവും ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.
നിലവിലെ സീറ്റുകള്‍ കൂടാതെ ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര മണ്ഡലങ്ങളാണ് അധികമായി ലീഗിന് നല്‍കുക. ഇതു കൂടാതെ പുനലൂര്‍ – ചടയമംഗലം സീറ്റുകള്‍ വെച്ചുമാറാനും ലീഗ് – കോണ്‍ഗ്രസ് ധാരണയായിട്ടുണ്ട്. ബാലുശ്ശേരി മണ്ഡലത്തിന് പകരം ലീഗിന് കുന്ദമംഗലം മണ്ഡലം നല്‍കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം തിരുവമ്പാടി മണ്ഡലം ലീഗിന് തന്നെ നല്‍കും. ഇതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടിയും എം.കെ മുനീറും ചര്‍ച്ച നടത്തി.
തിരുവമ്പാടി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയിരിക്കുന്നത്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാലിയലുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.
മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക