തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രതീക്ഷിത ജനവിധിയാണിതെന്നും ജനവിധി തങ്ങള്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അപ്രതീക്ഷിതമായ ഒരു പരാജയമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
പരാജയ കാരണങ്ങള്‍ യു.ഡി.എഫ് കൂടി വിലയിരുത്തും. പാളിച്ചകള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്ത് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫ് 41 സീറ്റുകളിലാണ് ലീഡ് ചെയ്തിരിക്കുന്നത്. എന്‍.ഡി.എയ്ക്ക് ഒരിടത്തും ലീഡില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക