പാലക്കാട്: തന്റെ വിജയം എ.കെ.ജിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് തൃത്താലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്. തൃത്താലയില്‍ 2571 വോട്ടിനാണ് എം.ബി. രാജേഷ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തിയത്.
അതേസമയം എം.ബി രാജേഷിന്റെ വിജയം അംഗീകരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാം രംഗത്തെത്തിയിരുന്നു.തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍’, ബല്‍റാം ഫേസ്ബുക്കിലെഴുതി.
എം.ബി രാജേഷിനെ അഭിനന്ദിച്ച് നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറും രംഗത്തെത്തിയിരുന്നു. തന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയമാണ് എം.ബി രാജേഷിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം…പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍’, പി.വി അന്‍വര്‍ ഫേസ്ബുക്കിലെഴുതി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക