മലപ്പുറം: തവനൂരിലെ വിജയത്തില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍. മണ്ഡലത്തിലെ വിജയം ഐതിഹാസികമാണെന്നും ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ വിജയം ഐതിഹാസികമാണ് , ചരിത്രമാണ്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ എല്‍.ഡി.എഫ് ഇത്തവണയും മണ്ഡലത്തില്‍ സീറ്റ് നിലനിര്‍ത്തിയിരിക്കുകയാണ്. എല്ലാ നിയോകകണ്ഡലത്തിലും ഇടതുപക്ഷത്തിന് കാര്യമായ മുന്നേറ്റമുണ്ടായിരിക്കുകയാണ്. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവരായ വോട്ടര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍. എന്നെ പരാജയപ്പെടുത്താന്‍ മുസ്‌ലിം ലീഗ് തങ്ങളുടെ ആവനാഴിയിലെ അവസാന അസ്ത്രവും വിനിയോഗിച്ചു. എന്തൊക്കെയാണ് രാഷ്ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്തത് അതൊക്കെ അവര്‍ ചെയ്തു. എന്നിട്ടും എന്നെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. എല്ലാ വര്‍ഗ്ഗീയ ശക്തികളും എതിര്‍ത്താലും ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്’, ജലീല്‍ പറഞ്ഞു.
എതിര്‍ സ്ഥാനാര്‍ഥിയായ ഫിറോസ് കുന്നുംപറമ്പിലിനെ 3,606 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജലീല്‍ മണ്ഡലം നിലനിര്‍ത്തിയത്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീലിനൊപ്പമായിരുന്നു വിജയം.
നിലവില്‍ 99 സീറ്റുകളാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് 41 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍.ഡി.എക്ക് ഒരു സീറ്റിലും മുന്നിലില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: K T Jaleel Response After Victory