പാലക്കാട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാക്കാമെന്ന് വാഗ്ദാനം ലഭിച്ചതോടെ തൃത്താലയിലെ വിമത നീക്കം അവസാനിപ്പിച്ച് മുന്‍ ഡി.സി.സി അധ്യക്ഷന്‍ സി.വി ബാലചന്ദ്രന്‍.
കെ.സുധാകരനാണ് ഇത് സംബന്ധിച്ച് ഉറപ്പ് ബാലചന്ദ്രന് നല്‍കിയത്. ബാലചന്ദ്രന്റെ വീട്ടില്‍ സുധാകരന്‍ നേരിട്ട് എത്തുകയായിരുന്നു. കെ.പി.സി.സി സമിതിയില്‍ പരിഗണനവേണമെന്ന് ബാലചന്ദ്രനും ഒപ്പമുള്ള പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
നേതൃത്വവുമായി സംസാരിക്കാമെന്നും ഇതിന് ശേഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാക്കാമെന്നുമാണ് സുധാകരന്റെ ഉറപ്പ്. നേരത്തെ സി. വി ബാലചന്ദ്രനെ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു.
ഷാഫി പറമ്പില്‍ എം.എല്‍.എയായ പാലക്കാട് മണ്ഡലത്തിലും സമാനമായ വിമത നീക്കം നേരത്തെ ഉണ്ടായിരുന്നു. പാലക്കാട് ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് എ. വി ഗോപിനാഥാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മരിക്കുന്നത് വരെ കോണ്‍ഗ്രസ് ആയിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് നടക്കുമോ എന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക