ബി.ജെ.പി വോട്ട് ലഭിച്ചിട്ടില്ല; കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തേ പറ്റുവെന്നും കെ.ബാബു
Kerala Election 2021
ബി.ജെ.പി വോട്ട് ലഭിച്ചിട്ടില്ല; കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തേ പറ്റുവെന്നും കെ.ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 7:45 pm

എറണാകുളം: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തേ പറ്റുവെന്ന് കെ. ബാബു. നേതൃമാറ്റത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും ബാബു പറഞ്ഞു.

അതേസമയം തനിക്ക് ബി.ജെ.പി വോട്ട് ലഭിച്ചത് കൊണ്ടല്ല വിജയം ഉണ്ടായതെന്നും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ലെന്നും കെ. ബാബു പറഞ്ഞു.

ഇടത് തരംഗത്തിലും തനിക്ക് ജയിക്കാനായെന്നും കെ. ബാബു പറഞ്ഞു. എല്‍.ഡി.എഫിന്റെ എം. സ്വരാജായിരുന്നു തൃപ്പുണ്ണിത്തുറ മണ്ഡലത്തില്‍ കെ. ബാബുവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

700 വോട്ടുകള്‍ക്കാണ് സ്വരാജിനെ കെ. ബാബു തോല്‍പ്പിച്ചത്. ഒടുവിലെ കണക്കുകള്‍ പ്രകാരം 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫിന് 41 സീറ്റുകളും ലഭിച്ചു. എന്‍.ഡി.എയ്ക്ക് ആകെ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി.

നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ കിട്ടുമെന്ന് കെ. ബാബു പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് ബാബു പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ തവണ കിട്ടേണ്ട വോട്ടുകള്‍ ബി.ജെ.പി പിടിച്ചെടുത്തു. ഇത്തവണ അത് തിരിച്ചു കിട്ടും. പലരും വിളിച്ചു പിന്തുണ അറിയിച്ചു. അതില്‍ ബി.ജെ.പിക്കാരുമുണ്ടെന്നുമായിരുന്നു കെ. ബാബുവിന്റെ അന്നത്തെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 K. Babu said that those who should take the moral responsibility for the failure of the Congress should take it