| Thursday, 29th April 2021, 9:35 pm

കേരളത്തില്‍ എല്‍.ഡി.എഫ് തരംഗമെന്ന് ഇന്ത്യാ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ഫലം; പ്രവചനം 104 മുതല്‍ 120 സീറ്റ് വരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫ് തരംഗമുണ്ടാകുമെന്ന് ഇന്ത്യാ ടുഡെ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ഫലം. 104 മുതല്‍ 120 സീറ്റുകള്‍ വരെ എല്‍.ഡി.എഫ് നേടുമെന്നാണ് പ്രവചനം.

യു.ഡി.എഫ് 20 മുതല്‍ 36 സീറ്റുകള്‍ ആയിരിക്കും നേടുകയെന്നും പ്രവചനത്തില്‍ പറയുന്നു. 40 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് ഇന്ത്യ ടുഡെയുടെ പ്രവചനം.

എന്‍.ഡി.എ മുന്നണിക്ക് 0 മുതല്‍ 2 സീറ്റുകള്‍ വരെയായിരിക്കും ലഭിക്കാന്‍ സാധ്യതയെന്നും പ്രവചനം പറയുന്നു. 2016 ല്‍ എല്‍.ഡി.എഫ് 91 ഉം യു.ഡി.എഫ് 47 ഉം എന്‍.ഡി.എ ഒരു സീറ്റുമായിരുന്നു നേടിയത്. മറ്റുള്ളവര്‍ ഒരു സീറ്റും നേടി.

ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലപ്രകാരം എല്‍.ഡി.എഫിന് 47 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 38 ശതമാനവും ബി.ജെ.പിക്ക് 12 ശതമാനം വോട്ടുകളും ലഭിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 India Today – Axis My India Exit Poll Forecast 104 to 120 seats for LDF 

Latest Stories

We use cookies to give you the best possible experience. Learn more