രണ്ട് തവണ തോറ്റവരെ പരിഗണിക്കില്ല; അമ്പത് ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെന്ന് കോണ്‍ഗ്രസ്
Kerala Election 2021
രണ്ട് തവണ തോറ്റവരെ പരിഗണിക്കില്ല; അമ്പത് ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 9:30 pm

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ തോറ്റവരെ മത്സരത്തിനായി പരിഗണിക്കില്ലെന്ന് കോണ്‍ഗ്രസ്. നിലവിലുള്ളസീറ്റുകളില്‍ അമ്പത് ശതമാനം യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റി വെയ്ക്കാനും തീരുമാനമായി.

ഹൈക്കമാന്റ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ തെരഞ്ഞെടുപ്പ് സമിതി അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയാണ് സമിതിയുടെ അധ്യക്ഷന്‍.

എന്നാല്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും പൂര്‍ത്തിയാക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് കൊടുക്കേണ്ടെന്ന് തീരുമാനമായിട്ടുണ്ട്.

അതേസമയം സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക തയാറായിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് തിരുത്തല്‍ വരുത്താനാണ് തീരുമാനം.

രണ്ട് ദിവസത്തിനുള്ളില്‍ പ്രകടന പത്രിക പുറത്തിറക്കാനും തീരുമാനമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 Fifty per cent of the seats will be reserved for youth, newcomers and women, says Congress