| Sunday, 2nd May 2021, 7:00 am

അന്തിമഫലത്തിന് കാതോര്‍ത്ത് കേരളം; ആദ്യഫലസൂചനകള്‍ എട്ടരയോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:സംസ്ഥാനത്ത് വോട്ടെണ്ണലിന് അല്‍പസമയം മാത്രം. രാവിലെ എട്ടരയോടെ ആദ്യഫലസൂചനകള്‍ വന്നുതുടങ്ങും.

എട്ടുമണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി 4000 മുതല്‍ 5000 വരെ തപാല്‍ വോട്ടുകളുണ്ട്.

ഇവയെണ്ണാന്‍ അഞ്ച് മുതല്‍ എട്ട് വരെ മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും.

15-ാം നിയമസഭയിലേക്ക് 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്.

കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സംസ്ഥാനത്ത് വിജയാഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Election 2021 Counting on 8 AM

We use cookies to give you the best possible experience. Learn more