| Saturday, 6th March 2021, 10:01 pm

നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി മത്സരിക്കുക പൈനാപ്പിള്‍ ചിഹ്നത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലായിരുന്നു ട്വന്റി ട്വന്റി മത്സരിച്ചിരുന്നത്.

എറണാകുളം ജില്ലയിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ തീരുമാനം. ഇതില്‍ കുന്നത്ത്‌നാട് മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിയുമെന്നാണ് ട്വന്റി ട്വന്റി വിലയിരുത്തുന്നത്.

ആദ്യഘട്ടത്തില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ട്വന്റി ട്വന്റി തീരുമാനിച്ചിരിക്കുന്നത്. അതേസമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ചവരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കില്ല.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം, കുന്നത്ത്‌നാട്, മഴുവന്നൂര്‍, ഐക്കരനാട് എന്നീ പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി ഭരണം നേടിയിരുന്നു.
കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 ക്ക് രൂപം നല്‍കിയത്.

2013ലാണ് അന്ന കിറ്റക്സ് ഗ്രൂപ്പിന്റെ ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകൃതമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala election 2021 Assembly elections 20-20 contest in pineapple symbol

We use cookies to give you the best possible experience. Learn more