ന്യൂദല്‍ഹി: രാജ്യത്തെ സ്‌ക്കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന നീതി ആയോഗി റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാമതെത്തിയത്.

76.6 ശതമാനത്തോടെയാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ഉത്തര്‍പ്രദേശാണ് സ്‌ക്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും പിന്നിലുള്ളത്. 36.4 ശതമാനമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ തവണത്തേക്കാള്‍ കേരളം ഇത്തവണ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ഹരിയാന, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 2016-17 വര്‍ഷത്തേക്കാള്‍ ഗുണനിലവാരത്തില്‍ മെച്ചപ്പെട്ടുവെന്നും സൂചികയില്‍ പറയുന്നു. പാഠ്യപ്രവര്‍ത്തനങ്ങളുടെ ഫലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിലവാരം സര്‍വ്വേ നടത്തിയും സംസ്ഥാനങ്ങള്‍ നടത്തുന്ന ഡാറ്റയും ഉപയോഗിച്ചാണ് സൂചിക തയ്യാറാക്കിയത്.
പാഠ്യവിഷയങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനം തമിഴ്‌നാടാണ്. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളത് ഹരിയാനയിലാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ