| Tuesday, 17th December 2024, 8:21 pm

കേരളം തമിഴ്‌നാട്ടില്‍ മാലിന്യം തള്ളുന്നു, നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചും തള്ളും: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കേരളം മാലിന്യം തള്ളുന്നുവെന്ന ആരോപണവുമായി തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ.

തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം മാലിന്യം തള്ളുന്നുവെന്നാണ് അണ്ണാമലൈയുടെ ആരോപണം. കേരളത്തിൽ നിന്ന് വൻതോതിൽ ബയോമെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തള്ളുന്നതായാണ് അണ്ണാമലൈ ആരോപിക്കുന്നത്.

തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളം ഇത് നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചും മാലിന്യം തള്ളാന്‍ മടിക്കില്ല.

ഡി.എം.കെയും കേരളം ഭരിക്കുന്ന സി.പി.ഐ.എമ്മും സഖ്യ കക്ഷികള്‍ ആയതിനാല്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിഷയത്തില്‍ മൗനമാണെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഇതിനെതിരെ കണ്ണടച്ചിരിക്കുകയാണെന്നും തമിഴ്‌നാടിനെ ഡംപ് യാർഡായി ഉപയോഗിക്കാൻ കേരളത്തിന് സ്വാതന്ത്ര്യം നൽകുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.

Content Highlight: Kerala dump wastes to three districts in tamilnadu says bjp state president

We use cookies to give you the best possible experience. Learn more