രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനോട് കേരളത്തിന് സമനില. ആലപ്പുഴയിലെ സനാതന ധര്‍മ കോളേജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഇന്നിങ്‌സിന്റെ നാലാം ദിവസം കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് നേടിയതോടെ സമനില പിടിക്കുകയായിരുന്നു. രോഹന്‍ കുന്നുമ്മലും രോഹന്‍ പ്രേമും കൂടിയാണ് കേരളത്തെ സമനിലയില്‍ എത്തിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 323 റണ്‍സ് നേടിയ യു.പി 383 റണ്‍സ് ടോട്ടലായിരുന്നു കേരളത്തിന് നല്‍കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.പി റിങ്കു സിങ്ങിന്റെയും ധ്രുവ് ജുറെലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 302 റണ്‍സ് നേടി. റിങ്കു 92 റണ്‍സ് നേടിയപ്പോള്‍ 63 റണ്‍സാണ് ജുറെല്‍ സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്സില്‍ 243 റണ്‍സാണ് കേരളത്തിന് നേടാന്‍ സാധിച്ചത്. 94 പന്തില്‍ 74 റണ്‍സടിച്ച വിഷ്ണു വിനോദിന്റെ ഇന്നിങ്സാണ് കേരളത്തെ താങ്ങി നിര്‍ത്തിയത്.
59 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച യു.പി തുടക്കത്തിലേ ആഞ്ഞടിച്ചു. ആര്യന്‍ ജുയാല്‍ 195 പന്തില്‍ 115 റണ്‍സടിച്ചപ്പോള്‍ 205 പന്തില്‍ 106 റണ്‍സാണ് ഗാര്‍ഗ് സ്വന്തമാക്കിയത്.
383 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ഓപ്പണര്‍ കൃഷ്ണ പ്രസാദിനെ കേരളത്തിന് നഷ്ടമായി.
പത്ത് പന്തില്‍ നിന്നും റണ്‍സൊന്നും നേടാതെയാണ് കൃഷ്ണ പ്രസാദ് മടങ്ങിയത്. സൗരഭ് കുമാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടാണ് താരത്തിന്റെ മടക്കം.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലും കൃഷ്ണപ്രസാദ് പൂജ്യത്തിന് പുറത്തായിരുന്നു. അങ്കിത് രാജ്പൂതിന്റെ പന്തില്‍ അക്ഷ്ദീപ് നാഥിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
Content Highlight: Kerala draw in Ranji Trophy