ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
സംസ്ഥാനത്ത് രോഗം രൂക്ഷമായി ബാധിച്ച ജില്ലകളില്‍ ആറംഗ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയുള്ള കാലയളവില്‍ കേരളത്തില്‍ നാല് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കാമെന്ന് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണത്തോട് അനുബന്ധിച്ച് ഇളവുകള്‍ നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച 23,500 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3093, മലപ്പുറം 3033, എറണാകുളം 2760, കോഴിക്കോട് 2765, പാലക്കാട് 1563, കൊല്ലം 1622, ആലപ്പുഴ 1407, തിരുവനന്തപുരം 1152, കോട്ടയം 1188, കണ്ണൂര്‍ 1071, പത്തനംതിട്ട 676, ഇടുക്കി 624, വയനാട് 551, കാസര്‍ഗോഡ് 544 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, തൃശൂര്‍, പാലക്കാട് 14 വീതം, കാസര്‍ഗോഡ് 13, വയനാട് 10, എറണാകുളം 9, കൊല്ലം 8, പത്തനംതിട്ട, ആലപ്പുഴ 4 വീതം, ഇടുക്കി, കോഴിക്കോട് 3 വീതം, തിരുവനന്തപുരം 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1165, പത്തനംതിട്ട 532, ആലപ്പുഴ 1073, കോട്ടയം 1301, ഇടുക്കി 353, എറണാകുളം 2024, തൃശൂര്‍ 2602, പാലക്കാട് 2177, മലപ്പുറം 2940, കോഴിക്കോട് 2098, വയനാട് 522, കണ്ണൂര്‍ 1323, കാസര്‍ഗോഡ് 132 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,15,595 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.