ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
തിരുവനന്തപുരം: കൊവിഡാനന്തര കേരളത്തെ നിര്‍ണ്ണയിക്കാന്‍ ലോകത്തെ പ്രമുഖരെ അണിനിരത്തി സംവാദ പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഡയലോഗ് എന്ന പേരിലാണ് സംവാദ പരിപാടി നടക്കുക.
വെള്ളിയാഴ്ച ആരംഭിക്കുന്ന സംവാദപരിപാടിയില്‍ അമര്‍ത്യ സെന്‍, നോംചോസ്‌കി, സൗമ്യ സ്വാമിനാഥന്‍ എന്നിവരാണ് പങ്കെടുക്കുക. കേരളം-ഭാവി വികസന മാര്‍ഗങ്ങള്‍ എന്ന വിഷയത്തിലാണ് ഇവര്‍ സംസാരിക്കുക.
അടുത്ത ദിവസങ്ങളില്‍ ജോസഫ് സ്റ്റിഗ്‌ലിസ്, വെങ്കി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുകയാണ് പരിപാടിയുടെ ലക്ഷ്യം.
ശാസ്ത്രജ്ഞരും തത്വചിന്തകരും നയതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ഗദരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ജനപ്രതിനിധികളും സാമ്പത്തികവിദഗ്ദരും ഉള്‍പ്പെടെ ആഗോള തലത്തില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.