| Tuesday, 11th October 2022, 1:39 pm

ഇത് പൊളിക്കും; സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തുടക്കം കെങ്കേമമാക്കി കേരളം

സ്പോര്‍ട്സ് ഡെസ്‌ക്

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു വിജയത്തുടക്കം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ അരുണാചലിനെതിരെ പത്ത് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. മഴ കാരണം മത്സരം 11 ഓവറാക്കി ചുരുക്കിയിരുന്നു.

ടോസ് നേടി കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസൺ രാജ്യാന്തര മത്സരങ്ങളിൽ ആയതിനാൽ സച്ചിൻ ബേബിയാണ് നായകനായി ഇറങ്ങിയത്.

അരുണാചൽ ഉയർത്തിയ 54 റൺസ് വിജയലക്ഷ്യം 4.5 ഓവറിൽ കേരളം നേടിയെടുത്തു. ഓപ്പണിങ്ങിൽ അരുണാചൽ പ്രദേശ് 34 റൺസ് കൂട്ടിചേർത്തെങ്കിലും തുടർച്ചയായ 4 ഓവറിൽ അരുണാചലിന് 5 വിക്കറ്റ് നഷ്ടപ്പെട്ടു. ഇതോടെ 34 – 0 ൽ നിന്നും 45 – 5 എന്നായി സ്കോർ. അവസാന ഓവറിൽ ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ നിശ്ചിത 11 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 53 റൺസാണ് അരുണാചൽ നേടിയത്.

ദോരിയയും (18), തെച്ചി നെറിയും (12) മാത്രമാണ് അരുണാചൽ നിരയിൽ രണ്ടക്കം കണ്ടത്. മീറ്റ് ദർപൺ (1), അഖിലേഷ് സഹാനി (3), രോഹൻ ശർമ (5), കംഷ യാങ്‌ഫോ (3) എന്നിവർ പുറത്തായപ്പോൾ തെംപോൽ (3), ചേതൻ ആനന്ദ് (1) എന്നിവർ മത്സരത്തിൽ പുറത്താവാതെ നിന്നു.

കേരളത്തിനായി സിജോമോൻ ജോസഫും മിഥുനും 2 വിക്കറ്റ് വീതവും ബേസിൽ 1 വിക്കറ്റുമാണ് വീഴ്ത്തിയത്. വിഷ്ണു വിനോദും, രോഹൻ കുന്നുമ്മലും പുറത്താവാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്. വിഷ്ണു ഒരു സിക്‌സും രണ്ട് ഫോറും നേടി.

കേരള ടീം: സച്ചിൻ ബേബി, വിഷ്ണു വിനോദ്, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, കൃഷ്ണ പ്രസാദ്, അബ്ദുൽ ബാസിത്, സിജോമോൻ ജോസഫ്, മനു കൃഷ്ണൻ, ബേസിൽ തമ്പി, എസ് മിഥുൻ, എൻ.പി ബേസിൽ.

Content Highlights: Kerala defeats Karnataka in the first match of Sayyid Mushtaq Ali Trophy 2022

We use cookies to give you the best possible experience. Learn more