ദല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍വാരിയേര്‍സ്. ആരോഗ്യപ്രവര്‍ത്തകരോടുള്ള ദല്‍ഹി സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്നും സര്‍ക്കാരിന്റെ പക്കലുള്ള കൊവിഡ് ഡാറ്റയ്ക്ക് സുരക്ഷിതത്വമില്ലന്നും ഇവര്‍ പറയുന്നു.
‘അവരുടെ സെര്‍വറിലേക്ക് പ്രവേശനം നേടാന്‍ ഞങ്ങള്‍ക്ക് വെറും 10 മിനിറ്റ് സമയമേയെടുത്തുള്ളൂ. സുരക്ഷിതമല്ലാത്ത ഈ സെര്‍വറുകളിലുള്ള സെന്‍സിറ്റീവ്-ഡാറ്റയ്ക്ക് സാക്ഷ്യം വഹിച്ചതില്‍ ഞങ്ങള്‍ അമ്പരന്നു.
ആക്‌സസ് ചെയ്ത ഡാറ്റയില്‍ COVID-19 രോഗികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, COVID19 പരിശോധന ഫലം, ക്വാറന്റയിന്‍ നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, ആശുപത്രി ഡാറ്റ മുതലായവ അടങ്ങിയിരിക്കുന്നു.ഹാക്കേഴ്‌സ് ഇട്ടിരുന്ന പല Backdoors ഞങ്ങള്‍ ആ സര്‍വറില്‍ കണ്ടെത്തി.ചിലതൊക്കെ റിമൂവ് ചെയ്തു.
ഇപ്പൊ വളരെ അലക്ഷ്യമായിട്ടാണ് ഡാറ്റ ഹാന്‍ഡില്‍ ചെയ്യുന്നത്.ഇന്ത്യന്‍ തലസ്ഥാനമായ ദില്ലിയിലെ COVID19 സ്ഥിതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന സെര്‍വറാണിത്.
ഒരു ഹാക്കറിന് ഈ ഡാറ്റ എഡിറ്റു ചെയ്യുവാനും,കൈകാര്യം ചെയ്യുവാനും,ദുരുപയോഗം ചെയ്യുവാനും കഴിയും. ഈ സെന്‍സിറ്റീവ് ഡാറ്റ മറ്റൊരു രാജ്യക്കാര്‍ക്കാണ് കിട്ടുന്നത് എങ്കില്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ നോക്കിയാല്‍ മതി പിന്നെ,’ സൈബര്‍ വാരിയേര്‍സ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിനൊപ്പം ചൈനയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തന്‍ മുറവിളി കൂട്ടുന്നവര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈയ്യിലുള്ള ഡാറ്റ സുരക്ഷിതമല്ല എന്നു മനസ്സിലാക്കണമെന്നും കുറിപ്പില്‍ പറയുന്നു.
‘ചൈനയെ അക്രമിക്കു എന്ന് മുറവിളി കൂട്ടുന്ന നിഷ്‌കളങ്കരായ സുഹൃത്തുക്കള്‍ ഇതുകൂടി മനസിലാക്കുക ഇന്ത്യന്‍ ഗവണ്‍മെന്റ് ഡേറ്റ പോലും സുരക്ഷിതമല്ല.നിങ്ങളുടെ പ്രധാന ഡേറ്റകള്‍ ഗവണ്മെന്റ് കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ്.
ഓരോ ഡേറ്റക്കും ഒരു വിലയുണ്ട്.ഡേറ്റ ലീക്ക് ആക്കി വിറ്റാല്‍ അവര്‍ക്ക് പ്രോഫിറ്റ് ഉണ്ടാക്കാനും പറ്റും.
കൂടുതല്‍ ഒന്നും പറയാനില്ല ചുവടെയുള്ള സ്‌ക്രീന്‍ഷോര്‍ട്ടുകള്‍ കണ്ടു മനസിലാക്കുക. ഇനിയെങ്കിലും ഇന്ത്യന്‍ സൈബര്‍ സ്‌പേസ് സംരക്ഷിക്കുന്നതിന് തക്കതായ നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു,” സൈബര്‍ വാരിയേര്‍സ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.