| Friday, 24th August 2018, 4:25 pm

'ബീഫ് കറി ഉണ്ടാക്കുന്നതെങ്ങനെ'; ഹിന്ദുമഹാ സഭയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റായ http://www.abhm.org.in/ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സ് എന്നവകാശപ്പെടുന്ന സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

“ബീഫ് തീറ്റക്കാരെ സംരക്ഷിക്കുന്നത് പാപമാണ്, മൃഗങ്ങളെ കൊല്ലാത്തവരെ സഹായിക്കേണ്ടതാണ്”.

“സൈക്കോ ചക്രപാണി.. ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത് അവരുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ്, ഭക്ഷണ ശീലത്തിന്റെ അടിസ്ഥാനത്തിലല്ല” എന്നീ കാര്യങ്ങളാണ് വെബ്‌സൈറ്റ് തുറക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.

നാടന്‍ കേരളാ ബീഫ് കറി ഉണ്ടാക്കുന്ന വിധവും വെബ്‌സൈറ്റിനകത്ത് ചേര്‍ത്തിട്ടുണ്ട്.

കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നും പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് പ്രളയമെന്നും ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.

പ്രളയബാധിതരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും മനപൂര്‍വം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more