| Sunday, 27th October 2019, 10:26 pm

വാളയാര്‍ കേസ്: സംസ്ഥാന നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് കേരളാ സൈബര്‍ വാരിയേഴ്‌സ് സംസ്ഥാന നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത വിവരം സൈബര്‍ വാരിയേഴ്‌സ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

വാളയാര്‍ കേസിലെ സര്‍ക്കാരിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് ഹാക്കിങ്ങെന്ന് സൈബര്‍ വാരിയേഴ്‌സ് പറയുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും സൈബര്‍ വാരിയേഴ്‌സ് പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

വാളയാറിലെ സഹോദരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദികളെ വെറുതെ വിട്ടിരിക്കുന്നു..

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു.

പണമില്ലത്തവന് നീതി അകലെയാണോ..??

സര്‍ക്കാര്‍ പദവികളില്‍ ഇരിക്കുന്നവര്‍ പോലും അധികാരം ദുര്‍വിനിയോഗം ചെയ്തു പ്രതികളെ സംരക്ഷിക്കാന്‍ നോക്കുന്നു.

ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സംസാരിക്കും,അവര്‍ ഞങ്ങളുടെയും സഹോദരിമാരാണ്.

‘സര്‍ക്കാര്‍ പുനരന്വേഷണത്തിനു ഉത്തരവിടുക.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ സഹോദരിമാര്‍ നീതി അര്‍ഹിക്കുന്നു, പ്രതികള്‍ ശിക്ഷിക്കപ്പെടണം.

നീതി കിട്ടുന്നതുവരെ ഈ പ്രതിഷേധം തുടരും.

ഇന്ന് ഒന്നില്‍ നിന്ന് തുടങ്ങി പ്രതിഷേധം നാളെ പത്താകും, പിന്നെയത് നൂറാകും.

നീതിക്കുവേണ്ടി യുവജനങ്ങള്‍ തെരുവിലിറങ്ങുന്ന നാള്‍ വരിക തന്നെ ചെയ്യും.

We use cookies to give you the best possible experience. Learn more