കഴിഞ്ഞ സീസണില്‍ സഞ്ജുവായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍. മൂന്ന് അതിഥി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പതിനഞ്ചംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേം ക്യാപ്റ്റനും സച്ചിന്‍ ബേബി വൈസ് ക്യാപ്റ്റനുമായുള്ള ടീമില്‍ സഞ്ജു വി. സാംസണുമുണ്ട്.
കഴിഞ്ഞ സീസണില്‍ സഞ്ജുവായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍. മൂന്ന് അതിഥി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഓള്‍റൗണ്ടര്‍മാരായ ഇഖ്ബാല്‍ അബ്ദുള്ള, ജലജ് സക്‌സേന, ബാറ്റ്‌സ്മാനായ ഭവിന്‍ താക്കര്‍ എന്നിവരാണ് കേരളത്തിന്റെ അതിഥി താരങ്ങള്‍. ആലപ്പുഴയില്‍ നടന്ന ടീമിനെ പരിചയപ്പെടുത്തുന്ന ചടങ്ങില്‍ കെ.സി.എ പ്രസിഡണ്ട് ടി.സി മാത്യുവാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഗ്രൂപ്പ് സിയില്‍ ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഹൈദരാബാദ്, ജമ്മു കാശ്മീര്‍, സര്‍വ്വീസസ്, ത്രിപുര ടീമുകള്‍ക്കൊപ്പമാണ് കേരളം കളിക്കുക. ഒക്ടോബര്‍ ആറിന് കല്ല്യാണിയിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ജമ്മു കാശ്മീരിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. നിഷ്പക്ഷ വേദികളിലാണ് മത്സരം നടക്കുകയെന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്.
ടീം: രോഹന്‍ പ്രേം(ക്യാപ്റ്റന്‍), സച്ചിന്‍ ബേബി(വൈസ് ക്യാപ്റ്റന്‍), സഞ്ജു വി സാംസണ്‍, നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ് വാര്യര്‍, വി.എ ജഗദീഷ്, ബേസില്‍ തമ്പി, ഭവിന്‍ തക്കര്‍, മനു കൃഷ്ണന്‍, ജലജ് സക്‌സേന, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, എം.ഡി നിധീഷ്, മോനിഷ് കെ, വിനോദ് കുമാര്‍, ഇഖ്ബാല്‍ അബ്ദുള്ള.