കേരളക്കരയില്‍ ഇനി കെ.സി.എല്‍ പൂരം; പടവെട്ടിനൊരുങ്ങി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
Sports News
കേരളക്കരയില്‍ ഇനി കെ.സി.എല്‍ പൂരം; പടവെട്ടിനൊരുങ്ങി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st September 2024, 4:25 pm

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ 18വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രണ്ടാം തിയ്യതി ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും. വൈകിട്ട് നടക്കുന്ന മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനേയും നേരിടും.

സെപ്റ്റംബര്‍ മൂന്നിനാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് പടക്കളത്തിലിറങ്ങുന്നത്. ആരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ മലബാറിന്റെ ആവേശക്കരുത്തിലാണ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമലിന്റെ നേതൃത്വത്തില്‍ ഗ്ലോബ്‌സ്റ്റാര്‍സ് ഇറങ്ങുന്നത്. ഇന്ത്യ അണ്ടര്‍ 19ലും ഇന്ത്യ എ ടീമില്‍ ബംഗ്ലാദേശിനുമെതിരെ കളിച്ച മികച്ച പരിജയസമ്പത്തിലാണ് രോഹന്‍ ബാറ്റിങ് പടയെ നയിക്കുന്നത്.

കൂടെ സല്‍മാന്‍ നിസാറും അഖില്‍ സക്കറിയയും തുടങ്ങിയ കേരള താരങ്ങളും ടീമിന്റെ കരുത്താണ്. അഖില്‍ ദേവ്, അല്‍ത്താഫ്, അന്‍ത്താഫ് തുടങ്ങിയ ഇടിവെട്ട് ബൗളര്‍മാരുടെ പേസ് നിരയും ഗ്ലോബ്‌സ്റ്റാര്‍സിന് തുണയാണ്. ക്ലബ് തലത്തിലും കേരളത്തിന് വേണ്ടിയും മിന്നും പ്രകടനം കാഴ്ചവെച്ച താരങ്ങളാണ് ടീമിലുള്ളത്. നിലവില്‍ തിരുപനംന്തപുരത്ത് എത്തിയ ടീന്റെ മുഖ്യ പരിശീലകന്‍ മുന്‍ രഞ്ജി താരം ഫിറോസ് വി. റഷീദാണ്.

കേരള ക്രിക്കറ്റ് ലീഗ് 2024 ടീമുകളും സ്‌ക്വാഡുകളും

കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് : ലിസ്റ്റണ്‍ അഗസ്റ്റിന്‍, പള്ളം അന്‍ഫല്‍, രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സല്‍മാന്‍ നിസാര്‍, അബിജിത്ത് പ്രവീണ്‍, അഖില്‍ സ്‌കറിയ, അരുണ്‍ കെ.എ, നിഖില്‍ എം, റെഹാന്‍ സായി, എം. അജിനാസ് (വിക്കറ്റ് കീപ്പര്‍), സഞ്ജയ് രാജ് (വിക്കറ്റ് കീപ്പര്‍), അജിനാസ് കെ, അജിത് വാസുദേവന്‍, അഖില്‍ ദേവ് വി, ഇബ്‌നുല്‍ അഫ്താബ്, പെരുമ്പറമ്പത്ത് അന്‍താഫ്, രഹാന്‍ റഹീം, ശിവരാജ് എസ്.

ആലപ്പി റിപ്പിള്‍സ് : മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), അക്ഷയ് ശിവ്, അക്ഷയ് ടി.കെ, ആസിഫ് അലി, അതുല്‍ ഡയമണ്ട്, കൃഷ്ണ പ്രസാദ്, നീല്‍ സണ്ണി, രോഹന്‍ നായര്‍, അക്ഷയ് ചന്ദ്രന്‍, ആല്‍ഫി ഫ്രാന്‍സിസ്, പ്രസൂണ്‍ പ്രസാദ്, വിനൂപ് മനോഹരന്‍, ഉജ്വല്‍ കൃഷ്ണ (വിക്കറ്റ് കീപ്പര്‍), അഫ്രാദ് റിഷാബ്, ആനന്ദ് ജോസഫ്, ഫാസില്‍ ഫാനൂസ്, കിരണ്‍ സാഗര്‍, വിഘ്‌നേഷ് പുത്തൂര്‍

ഏരീസ് കൊല്ലം സെയ്‌ലര്‍ : സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അഭിഷേക് നായര്‍, അനന്ദു സുനില്‍, അരുണ്‍ പൗലോസ്, രാഹുല്‍ ശര്‍മ, വത്സല്‍ ഗോവിന്ദ്, അമല്‍ എജി, അമല്‍ രമേഷ്, മുഹമ്മദ് ഷാനു, ഷറഫുദ്ദീന്‍ എന്‍.എം, വിജയ് വിശ്വനാഥ്, അര്‍ജുന്‍ എ.കെ. (വിക്കറ്റ് കീപ്പര്‍), ഭരത് സൂര്യ (വിക്കറ്റ് കീപ്പര്‍), ചന്ദ്ര തേജസ് (വിക്കറ്റ് കീപ്പര്‍), ആഷിക് മുഹമ്മദ്, ബേസില്‍ എന്‍.പി, ബിജു നാരായണന്‍, കെ.എം. ആസിഫ്

കൊച്ചി ബ്ലൂ ടൈഗേഴ്സ് : ആനന്ദ് കൃഷ്ണന്‍, അനൂജ് ജോതിന്‍, ജോബിന്‍ ജോബി, മുഹമ്മദ് ഇനാന്‍, ഷോണ്‍ റോജര്‍, വിപുല്‍ ശക്തി, അനന്ദു കെ.ബി, ഷൈന്‍ ജോണ്‍ ജേക്കബ്, ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍, നിഖില്‍ തോട്ടത്ത് (വിക്കറ്റ് കീപ്പര്‍), പവന്‍ ശ്രീധര്‍ (വിക്കറ്റ് കീപ്പര്‍), അജയഘോഷ് എന്‍.സ്, അപ്പു പ്രകാശ്, ബേസില്‍ തമ്പി, ജെറിന്‍ പി.എസ്, സാലി സാംസണ്‍, സിജോമോന്‍ ജോസഫ്, ശ്രേയസ് കെ.വി.

തൃശൂര്‍ ടൈറ്റന്‍സ് : അഭിഷേക് പ്രതാപ്, അഹമ്മദ് ഇമ്രാന്‍, അനസ് നസീര്‍, വരുണ്‍ നായനാര്‍, അക്ഷയ് മനോഹര്‍, അര്‍ജുന്‍ വേണുഗോപാല്‍, മോനു കൃഷ്ണ, നിരഞ്ജന്‍ വി. ദേവ്, വൈശാഖ് ചന്ദ്രന്‍, എസ്. ആനന്ദ് സാഗര്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ആദിത്യ വിനോദ് , ഈഡന്‍ ആപ്പിള്‍ ടോം, ഗോകുല്‍ ഗോപിനാഥ്, ജിഷ്ണു മണികണ്ഠ എ, എം. ഡി. നിധീഷ്, മുഹമ്മദ് ഇഷാഖ്, പാതിരിക്കാട്ട് മിഥുന്‍

ട്രിവാന്‍ഡ്രം റോയല്‍സ് : ആകര്‍ഷ് എ.കെ, ഗിരീഷ് പി.ജി, ജോഫിന്‍ ജോസ്, റിയ ബഷീര്‍, ഷാരോണ്‍ എസ്.എസ്, അബ്ദുള്‍ ബാസിത്ത്, അഖില്‍ എം.എസ്, അമീര്‍ഷ എസ്.എന്‍, ഗോവിന്ദ് പൈ, ഹരികൃഷ്ണന്‍ കെ.എന്‍, ഹരികൃഷ്ണന്‍ എം.യു, രോഹന്‍ പ്രേം, വിനില്‍ ടി. എസ്, വിഷ്ണു മേനോന്‍, സുബിന്‍ എസ് (വിക്കറ്റ്- കീപ്പര്‍), വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), അഖിന്‍ സത്താര്‍, ജോസ് പേരയില്‍

 

 

Content Highlight: Kerala Cricket League will start on September 2