|

മോദിപ്രഭാവം ഉണ്ടായിരുന്നു; കേരളത്തിലെ ഇടതുയുവാക്കള്‍ പോലും അതില്‍പ്പെട്ടെന്നും സി.പി.ഐ.എം നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും അതിന്റെ പ്രഭാവം കേരളത്തിലും പ്രകടമായിരുന്നെന്നും സി.ഐ.ടി.യു.സി സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. മോദിപ്രഭാവത്തില്‍ ഇടതുപക്ഷാനുഭവമുള്ള കുടുംബങ്ങളിലെ യുവാക്കള്‍പോലും കുടുങ്ങിയെന്നും ആനത്തലവട്ടം പറഞ്ഞു.


Also Read: കുട്ടികളെയും വിടാതെ മോദി സര്‍ക്കാര്‍, സ്വച്ഛഭാരതും നോട്ടുനിരോധനവും ഡിജിറ്റല്‍ ഇന്ത്യയും എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നു


പാലക്കാട് സി.ഐ.ടി.യു.സി ജില്ലാകൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് രാജ്യത്ത് മോദി പ്രഭാവം ഉണ്ടായിരുന്നെന്ന് സി.പി.ഐ.എം സംസ്ഥാന നേതാവ് കൂടിയായ ആനത്തലവട്ടം പറഞ്ഞത്.

ജനങ്ങളുടെ പ്രശ്‌നങ്ങളെയും വികാരങ്ങളെയും ചൂഷണം ചെയ്താണ് ബി.ജെ.പി അധികാരത്തിലേറിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മോദി പ്രഭാവം ഇല്ലെന്ന് സി.പി.ഐ.എം നേതൃത്വവും രാജ്യത്തെ പ്രതിപക്ഷവും പറയുമ്പോഴാണ് മോദി പ്രഭാവം കേരളത്തിലും ഉണ്ടായെന്നുള്ള അഭിപ്രായവുമായി അനത്തലവട്ടം രംഗത്തെത്തിയത്.


Dont Miss: ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പഠിച്ചപ്പോള്‍ 12 കാരി പറഞ്ഞു അച്ഛന്‍ എന്നോട് ചെയ്യുന്നത് ഇതേ ലൈംഗികപീഡനം


സി.ഐ.ടി.യു വര്‍ക്കിങ്ങ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ജില്ലാ പ്രസിഡന്റെ പി.കെ ശശി എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം ഹംസ, സി.കെ അച്യുതന്‍, പദ്മിനി എന്നിവര്‍ സംസാരിച്ചു.