കഴുത്തിലിട്ട മാസ്‌ക്കും തിക്കിത്തിരക്കിയ നടത്തവും മലയാളി കൊവിഡിനെ ജയിപ്പിക്കാന്‍ ഇറങ്ങിയതാണോ?
കേരളത്തില്‍ ദിനംപ്രതി കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തുടക്കത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ അത്രമേല്‍ ജാഗ്രത പുലര്‍ത്തിയ കേരളത്തിന് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്?
മാസ്‌ക്കുകളും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കാതെയും സാമൂഹികാകലം പാലിക്കാതെയും ആളുകള്‍ കൊവിഡ്പ്രതിരോധപ്രവര്‍ത്തനമാര്‍ഗങ്ങളെ പാടേ തള്ളിക്കളഞ്ഞ കാഴ്ചയാണ് പലയിടത്തും കാണാന്‍ കഴിയുക. സര്‍ക്കാര്‍ നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള കൈകഴുകല്‍ സംവിധാനങ്ങളള്‍ പലയിടത്തും താറുമാറായി കിടക്കുന്നതും കാണാം.
ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ ഉള്ള സാഹചര്യത്തില്‍ പോലും ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രത ഇപ്പോഴില്ലെന്ന യാഥാര്‍ത്ഥ്യവും വെളിപ്പെടുകയാണ്.
രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.