തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് ഇന്ന് 200 ന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കോട്ടയം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ 100 ന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് 227 പേര്‍ക്കും കോട്ടയത്ത് 118 പേര്‍ക്കും മലപ്പുറത്ത് 112 പേര്‍ക്കും തൃശ്ശൂരില്‍ 109 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.
സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 679 പേര്‍ രോഗമുക്തി നേടി. 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 55 പേരും വിദേശത്ത് നിന്നും വന്ന 122 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്ന 96 പേരും ഉള്‍പ്പെടുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ