കാണ്‍പൂര്‍: മെയ് പകുതിയോടെ കേരളത്തില്‍ കൊവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം. മെയ് പകുതിയോടെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരുമെന്നും എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍ കൂടി തുടരുമെന്നും പഠനത്തില്‍ പറയുന്നു.
മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലയിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും. എറണാകുളം ജില്ലയിലും മലപ്പുറം ജില്ലയിലും കൊവിഡ് കേസുകള്‍ കുറച്ചുദിവസം കൂടി കൂടിയേക്കാമെന്നും പഠനം പറയുന്നു. ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. പക്ഷേ, അപ്പോഴേക്കും കോഴിക്കോട് ജില്ലയില്‍ മാത്രം 50000 കേസുകള്‍ ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
കേസുകള്‍ ഇരട്ടിക്കുന്ന ഒരു ട്രെന്‍ഡ് കേരളത്തിലുണ്ടായിരുന്നു. കേരളത്തിലും രാജസ്ഥാനിലുമായിരുന്നു അത് കൂടുതലായി കണ്ടത്. രാജ്യത്ത് തന്നെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെ കേരളമാണ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനമെന്നും കാണ്‍പൂര്‍ ഐ.ഐ.ടി നടത്തിയ പഠനത്തില്‍ പറയുന്നു.
കൃത്യമായ മുന്‍കരുതലുകള്‍ എടുത്ത് മുന്നോട്ടു പോകണമെന്നും വ്യാപനം രൂക്ഷമായ ജില്ലകള്‍ ഐ.സി.യു ബെഡ് 500 എങ്കിലും കരുതണമെന്നും പഠനത്തില്‍ പറയുന്നു. എറണാകുളത്തും സ്ഥിതി സമാനമാണ്. 545 ഐ.സി.യു ബെഡ്ഡുകള്‍ വരെ കൂടുതലായി കരുതണം. മലപ്പുറത്ത് 39000 കേസുകള്‍ വരെ ഉണ്ടായേക്കാം.
ഇനിവരുന്ന ഒരാഴ്ച ഗുരുതര രോഗികള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ അത് നിയന്ത്രണവിധേയമാകാന്‍ സമയമെടുക്കും. പക്ഷേ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി കുറയുമെന്നും കാണ്‍പൂര്‍ ഐ.ഐ.ടി വ്യക്തമാക്കുന്നു.
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടി വരില്ലെന്ന നിരീക്ഷണവും പഠനം പങ്കുവെക്കുന്നു. വരുന്ന ഒരാഴ്ച കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ലോക്ക് ഡൗണിന്റെ കാര്യത്തില്‍ മതിയാകും തീരുമാനമെന്നും പഠനം പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക