തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.
ശനി, ഞായര്‍ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് തീരുമാനങ്ങള്‍.
വാരാന്ത്യത്തില്‍ തിരക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടുകൂടി കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി.
24, 25 തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. ജനങ്ങള്‍ പൊതുഇടങ്ങളില്‍ ഇറങ്ങുന്നത് നിയന്ത്രിക്കുക എന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.
സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരെ അമ്പത് ശതമാനമാക്കും. ഇടവിട്ട ദിവസങ്ങളിലാകും ജീവനക്കാരുടെ ക്രമീകരണം. ഐ.ടി മേഖലയില്‍ അടക്കം സ്വകാര്യമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാകും.
സ്വകാര്യമേഖലയിലും ഈ രീതി തുടരണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം മതിയെന്ന് മുഖമന്ത്രി പറഞ്ഞു. ബീച്ചുകളിലും പാര്‍ക്കുകളിലും കര്‍ശന നിയന്ത്രണം കൊണ്ടുവരും.
വാക്സിന്‍ സ്വീകരിക്കാനുള്ള തിരിക്കൊഴിവാക്കണം. ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ വാക്സിന്‍ വിതരണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഇന്ന് വൈകിട്ടോടെ ഇതിന്റെ ഉത്തരവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക