തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമാക്കും.
മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കും. ബുധനാഴ്ച ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ എല്ലാ പോളിംഗ് ഏജന്റുമാരേയും പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ സെക്ട്രറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും.
കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ കൊവിഡ് പ്രതിരോധത്തിന് സജ്ജമാക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക